2014, മാർച്ച് 18, ചൊവ്വാഴ്ച

ഓരോ മഴ പെയ്യുമ്പോഴും 

പെയ്തു പെയ്തു തോരുമ്പോഴും....

ജനല്‍ പാളി തുറന്ന്  ഒഴുകിയെത്തുന്ന മഴക്കാറ്റിന്റെ 

തിടുക്കത്തിലുള്ളൊരു ചുംബനം പോലെ....

ഒരു കുളിരുമാത്രം ബാക്കിയാകുമ്പോഴും

നെഞ്ചിന്നോരം ചേര്‍ന്നുനിന്ന്...

പെയ്തിറങ്ങുന്ന ഓരോ തുള്ളിയിലും പ്രണയം കണ്ട്,

വസന്തം മറന്ന ഗുല്‍മോഹറിന്റെ നെറ്റിയില്‍ ചാര്‍ത്താന്‍ 

ഒരു നുള്ള് കുങ്കുമം തേടി.... ഗന്ധര്‍വനേയും കാത്തു ...

സ്വപ്നങ്ങള്‍ നെയ്യുന്ന പെണ്‍കുട്ടീ ......

2014, ഫെബ്രുവരി 15, ശനിയാഴ്‌ച

2014, ഫെബ്രുവരി 8, ശനിയാഴ്‌ച

വിടരാനും സുഗന്ധം പരത്താനുമുള്ള
അടങ്ങാത്ത ആഗ്രഹത്തോടെ,
കാലത്തിന്റെ മൌന സമ്മതത്തിനായി
കാത്തു നില്‍ക്കാതെ...
വിടരാത്ത പാഴ്കിനാവിൻ
പൂമൊട്ടിനെ പുൽകി വിടർത്താനുള്ള
വിചിത്രമായൊരു കൊതിയാണ്‌ ജീവിതം....

2014, ഫെബ്രുവരി 4, ചൊവ്വാഴ്ച

കുമിള

ഞാന്‍ കാമുകിയും
നീ കാമുകനല്ലാതായതും
ഒരു കുമിള പൊട്ടും പോലെ
ശബ്ദമില്ലാതെ ആയിരുന്നു......

നിന്റെ ഓര്‍മ്മയെ
കെട്ടിപ്പിടിച്ച്
കരയുമ്പോള്‍

മറവി പോലും
അസൂയപ്പെടുന്നു...

2014, ഫെബ്രുവരി 3, തിങ്കളാഴ്‌ച

കളികള്‍ ഏറെയുണ്ടായിരുന്നു ഒരു കാലത്ത് . പന്ത് കളി , കുട്ടിയും കോലും , തൊട്ടുമണ്ടിക്കളി , സാറ്റ് , പമ്പരംഏറ് , ഗോലി കളി , കക്ക്, കൊത്തം കല്ല് , വള്ളിച്ചാട്ടം , അമ്മാനമാടല്‍ , കുറ്റിപ്പുര കെട്ടി ചോറും കറിയും വെക്കല്‍ .. അങ്ങനെയങ്ങനെ .സ്‌കൂള്‍ വിട്ടുവന്ന പാടെ വല്ലതും കഴിച്ചെന്നു വരുത്തി , പാടത്തെക്കോ , പറമ്പിലേക്കോ , കളിക്കളങ്ങളിലേക്കോ വീടിന്റെ പിന്‍വശത്തെക്കോ ഓട്ടം. പിന്നെ കൂട്ടുകാരോടൊപ്പം മതിമറന്നു കളിച്ചു കൂത്താടി ശരീരം മുഴുവന്‍ മണ്ണും ചെളിയുമായി കാലിലും തുടയിലുമൊക്കെ പോറലുകളും മുറിയലുകളുമായി സന്ധ്യയോടെ വീട്ടില്‍ എത്തിയിരുന്ന കുസൃതി നിറഞ്ഞ കാലം . മറക്കാന്‍ കഴിയാത്ത , ഓര്‍മ്മയില്‍ പോലും മധുരം നിറയുന്ന ബാല്യ കാലം ..കുട്ടിക്കാലത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു ചിത്രം , ഒരു കവിത , ഒരോര്‍മ്മ ഇതൊക്കെ ആ കാലത്തെ നമ്മുടെ മനസ്സിലേക്ക് കൂട്ടിക്കൊണ്ട് പോകും…
നാം അറിയാതെ അല്‍പനേരം അന്നത്തെ ആ കുട്ടിയായി മാറും . മനസ്സില്‍ നിന്ന് ഒരിക്കലും പടിയിറങ്ങി പോകാത്ത ഗൃഹാതുര സ്മരണയായി ബാല്യകാലം ഉള്ളില്‍ കിടന്നു ഓളം വെട്ടും......

2014, ഫെബ്രുവരി 2, ഞായറാഴ്‌ച

ബാഷ്പമായ്‌ തീര്‍ന്ന
പ്രണയ കണികയില്‍
പറ്റിപ്പിടിച്ചത്
എന്റെ മാത്രം
സ്വപ്‌നങ്ങള്‍...

2014, ജനുവരി 28, ചൊവ്വാഴ്ച

ആഴിയെ പുല്‍കുന്ന സൂര്യനറിയില്ല...
അകലുന്ന സന്ധ്യയുടെ അഴലിന്റെ വേദന.
മായുന്ന സിന്ധൂരത്തിനൊപ്പം മറയുന്നു..
ജീവിതത്തിന്റെ രമണീയ ചിത്രങ്ങള്‍.

പുലരുവാനായിനിയുമൊരു ജന്മമെന്നോ?

വീണ്ടുമൊരു രാത്രിയെ നല്‍കുവാന്‍ മാത്രമായ്..
വേണ്ടയിനി പകലിന്റെ കിരണങ്ങള്‍..
അന്ധകാരത്തിന്റെ നിശബ്ദതയിലീ എകാന്തതയെ
അവള്‍ തന്നിലേക്കേറ്റുവാങ്ങുന്നു....

2014, ജനുവരി 3, വെള്ളിയാഴ്‌ച

സ്വപ്നം

ഇനിയുമിനിയുമെന്‍ മനസ്സെത്ര മരവിച്ചിട്ടും,
വിരൽത്തുമ്പുകളിലൂടെ സ്വച്ഛമായൊഴുകുന്ന
മനസ്സെന്ന പുഴയിൽ , ദിനങ്ങളിങ്ങനെ
കരിയില പോല്‍ കരിഞ്ഞുണങ്ങി വീഴുന്നു .....

ഒരിക്കല്‍ ഒരു വേനല്‍ മഴയില്‍
ഞാനീ പ്പുതുമണ്ണിലൂടെ നിന്റെ വേരായി
ആഴത്തില്‍പ്പടരും....

അന്നു നിന്നിലെ ചില്ലകള്‍ പൂക്കും.
പൂക്കളില്‍ ഞാനെന്‍ സ്വപ്നം മണക്കും...

2014, ജനുവരി 2, വ്യാഴാഴ്‌ച